ശിരോവസ്ത്രം ധരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

single-img
25 July 2015

pen-in-handതിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലഇന്നു രാവിലെ സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ സിസ്റ്റര്‍ സെബിയെയാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്.

പ്രസ്തുത നടപടി കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ വിശദീകരിക്കുന്നു. ശിരോവസ്ത്രം മാറ്റി വന്നാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും ഇതിനു തയാറാകാത്തതിനെ തുടര്‍ന്ന് സിസ്റ്റര്‍ സെബിന്‍ പരീക്ഷയെഴുതാതെ മടങ്ങുകയായിരുന്നു.