ചൈനയില്‍നിന്ന് പാകിസ്താന്‍ എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങുന്നു

single-img
25 July 2015

24lead3പാകിസ്താന്‍ ചൈനയില്‍നിന്ന് എട്ടു മുങ്ങിക്കപ്പല്‍ വാങ്ങുന്നു. പാക് ധനകാര്യ മന്ത്രി ഇസ്ഹാഖ് ദറും ചൈനീസ് സര്‍ക്കാറിനുകീഴിലെ അന്തര്‍ദേശീയ കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്‍റ് സൂ സിഖിന്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ.ചൈനാ സര്‍ക്കാറിന്റെ കപ്പല്‍നിര്‍മാണ വ്യവസായ കോര്‍പ്പറേഷന്റെ വ്യാപാരവിഭാഗമാണ് എസ്.സി.ഒ.സി. ചൈനാ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഏപ്രിലിലെ പാക് സന്ദര്‍ശനത്തിനിടെതന്നെ മുങ്ങിക്കപ്പല്‍ ഇടപാടിനെക്കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. 32000 കോടി രൂപയുടേതാണ് മുങ്ങിക്കപ്പല്‍ ഇടപാട്.

യുവാന്‍ വിഭാഗത്തില്‍പെട്ട ടൈപ്-041 മുങ്ങിക്കപ്പലുകളാണ് വാങ്ങുന്നതെന്നാണ് സൂചന. ആറു നിരീക്ഷണ കപ്പലുകള്‍ കൈമാറാന്‍ ഇരു രാജ്യങ്ങളും ഒരു മാസം മുമ്പ് കരാറിലത്തെിയതിനു പിന്നാലെയാണ് വീണ്ടും സമാന കരാര്‍.

ചൈനയുടെ ഏറ്റവും വലിയ ആയുധ കയറ്റുമതിയാണിതെന്നാണ് കരുതപ്പെടുന്നത്.