തുറന്ന വാഹനത്തിന് നേരെ ആക്രമണം:സുരക്ഷാവിഭാഗം ഐ.ജി പരിശോധിക്കും

single-img
24 July 2015

downloadമുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി മുനീറും സഞ്ചരിച്ച തുറന്ന വാഹനത്തിന് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ച സുരക്ഷാവിഭാഗം ഐ.ജി പരിശോധിക്കും . ഇത് തടയുന്നതിൽ പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ.ജിയോട് ആവശ്യപ്പെട്ടതായി നിയമസഭയിൽ ആഭ്യന്തരമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി അടൂർ പ്രകാശ് അറിയിച്ചു.

 

 
കഴിഞ്ഞദിവസം പള്ളിച്ചൽ പൂങ്കോട് രാജീവ്ഗാന്ധി നാഷണൽ സ്വിമ്മിംഗ്പൂൾ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 50ഓളം സി.പി.എം പ്രവർത്തകരെ പ്രതിചേർത്ത് കേസെടുത്തതായി മന്ത്രി പറഞ്ഞു. അതേസമയം അക്രമസംഭവത്തിന് സ്പീക്കർ തന്നെ സാക്ഷി ആയതിനാൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യം ഇക്കാര്യത്തിലില്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു. പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്നും ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു.