ക്രിമിനൽ കുറ്റാരോപണം : രാഹുൽ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും: നിതിൻ ഗഡ്കരി

single-img
24 July 2015

imagesകേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ ക്രിമിനൽ കുറ്റം ആരോപിച്ച കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി . രാജ്യത്തെ വിദേശകാര്യ മന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ക്രിമിനൽ പരാമർശം തികച്ചു നിരാശാജനകമാണ്. മന്ത്രിയെ മാത്രമല്ല രാജ്യത്തെ കൂടിയാണ് അദ്ദേഹം അപകീർത്തിപ്പെടുത്തിയത് എന്ന്  ഗഡ്ക്കരി പറഞ്ഞു.