ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്ന് കരുതി വിശ്വാസം ഇല്ലാതാകില്ല;അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശിരോവസ്ത്രം അനുവധിക്കാനാകില്ലെന്ന് സുപ്രീം കോടതി

single-img
24 July 2015

$_1അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശിരോവസ്ത്രം അനുവധിക്കാനാകില്ലെന്ന് സുപ്രീം കോടതി.ഇഹൊരു ചെറിയ വിഷയം മാത്രമാണെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്ന് കരുതി വിശ്വാസം ഇല്ലാതാകില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു

മെയില്‍ നടന്ന പരീക്ഷ ക്രമക്കേടുകള്‍ കാരണം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആസൂത്രിതമായാണ് ഈ പരീക്ഷയില്‍ കോപ്പിയടി നടത്തിയത്.
പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലേതിന് സമാനമായ പരിശോധന നടത്താനാണ് പരീക്ഷാകേന്ദ്രങ്ങള്‍ക്ക് സി.ബി.എസ്.ഇ. നല്‍കിയ നിര്‍ദേശം.