വ്യാപത്തിന്റെ ദുഷ്പേരു മാറ്റാൻ ചൗഹാന്റെ അതിബുദ്ധി:’വ്യാപം’ എന്ന പേര് മാറ്റാൻ മധ്യപ്രദേശ് സർക്കാർ ഓർഡിനൻസ് ഇറക്കും

single-img
24 July 2015

shivraj-story_647_070715043049മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡല്‍ അഥവാ വ്യാപം എന്ന പേരുമാറ്റാൻ മധ്യപ്രദേശ് സർക്കാർ ഒരുങ്ങുന്നു.നിയമന കുംഭകോണത്തെ തുടർന്ന് ദുഷ്പേരു വന്നതിനെ തുടർന്നാണു പേരു മാറ്റാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.വ്യാവസായിക് പരീക്ഷാ മണ്ഡ(വ്യാപം)ലിന്റെ പേര് എം.പി പ്രവേശ് ഈവം ഭാരതി പരീക്ഷ മണ്ഡൽ എന്ന് മാറ്റാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആഗ്രഹിക്കുന്നത്.

 

പേര്മാറ്റം സംബന്ധിച്ച ചർച്ച നടത്താൻ ചൗഹാനും സീനിയർ മന്ത്രിമാരും തിങ്കളാഴ്ച യോഗം ചേർന്നിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

 

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) വര്‍ഷങ്ങളായി വിവിധ കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടന്നുവെന്ന് തെളിഞ്ഞതോടെയാണ് ഈ കേസിന് വ്യാപത്തിനു ചീത്തപ്പേരു ഉണ്ടായത്.ഈ കേസിലെ പ്രതികളും സാക്ഷികളുമടക്കം 28 പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് വ്യാപം ഒരു ഭീതിയായി മാറിയത്. കേസുമായി ബന്ധമുള്ള നാല്‍പ്പതിലേറെപ്പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചുവെന്നാണ്
അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.