കതിരൂർ മനോജ് വധം: ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

single-img
24 July 2015

3587484081_pjayarajanകതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.യു.എ.പി.എ. ചുമത്തിയ കേസ് ആയതിനാലാണു ജാമ്യേപേക്ഷ തള്ളിയത്. കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കേസിൽ യു.എ.പി.എ നിയമം ചുമത്തിയതിനാൽ ജാമ്യം നൽകരുതെന്ന സി.ബി.ഐയുടെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ഗുഢാലോചനക്കേസില്‍ ജയരാജനെ നേരത്തെ സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്ന സിബിഐ അടുത്ത ദിവസം തന്നെ ഇതിന് നോട്ടിസ് നല്‍കുമെന്നാണ് അറിയുന്നത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി പറയുന്നത്.

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നു ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ജയരാജന്‍ നിലവില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയിലാണ്.

അഭ്യൂഹങ്ങള്‍ക്കിടെ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്ക് അവധിക്കും മറ്റും നിയന്ത്രണവുമേര്‍പ്പെടുത്തി. തൃശൂരില്‍നിന്ന് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ഒരു കമ്പനി കഴിഞ്ഞദിവസം മാങ്ങാട്ടുപറമ്പ് കെഎപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.