ചന്ദ്രശേഖർ ആസാദിന്റെ പേരിൽ രമൺ സിംഗും അജയ് മാക്കനും പോസ്റ്റ് ചെയ്തത് ഭഗത് സിംഗിന്റെ ചിത്രം

single-img
24 July 2015

11215734_955426074521644_6371295671869909451_nചന്ദ്രശേഖർ ആസാദിന്റെ ജന്മദിനത്തിൽ ബിജെപി മുഖ്യമന്ത്രി രമൺ സിംഗും കോൺഗ്രസ് നേതാവ് അജയ് മാക്കനും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത് ഭഗത് സിംഗിന്റെ ചിത്രം.അക്കിടി മനസിലായതോടെ ഇരുവരും ചിത്രം മാറ്റി പുതിയവ പോസ്റ്റ് ചെയ്തു.

ചന്ദ്രശേഖർ ആസാദിനു ശ്രദ്ധാഞ്ജലി അർപ്പിച്ചാണു ഇരുവരും ഭഗത് സിംഗിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.ആദ്യം മണ്ടത്തരം പിണഞ്ഞത് കോൺഗ്രസ് നേതാവിനാണു പിന്നാലെ അതിന്റെ കോപ്പിയെന്നോണം ബിജെപിയുടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഭഗത് സിംഗിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ആസാദിന്റെ ജന്മദിനത്തിൽ പ്രണാമമർപ്പിക്കുക ആയിരുന്നു.എന്തായാലും ഇരുവരുടേയും മണ്ടത്തരം സോഷ്യൽ മീഡിയകളിൽ വൈറലായി