ബാഹുബലിയോട് കിടപിടിക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി ഹരിഹരൻ;പൃഥ്വിരാജ് ശ്രീകൃഷ്ണനായെത്തും

single-img
24 July 2015

01-prithviraj-kaaviyathalaivanപൃഥ്വിരാജ്-ഹരിഹരന്‍ കൂട്ടുകെട്ടിൽ മലയാളത്തിലും ഒരു ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നു.ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രശസ്തസംവിധായകന്‍ ഹരിഹരന്‍. സ്യമന്തകം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും കൃഷ്ണന്‍റെ വേഷത്തില്‍ എത്തുക.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാകും ചിത്രം ഒരുക്കുക.വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.ഗോകുലം ഗ്രൂപ്പിന്റെ ഉടമ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹാഭാരത്തിലെ ഒരു ഉപകഥയാണ് സ്യമന്തകം. തന്റെ ആത്മമിത്രമായ സത്രാജിത്തിന് സൂര്യൻ നൽകുന്ന ഉപഹാരമാണ് അമൂല്യമായ സ്യമന്തകമെന്ന മണി. എന്നാല്‍ പിന്നീട് ഈ സ്യമന്തകം മോഷണം പോകുകയും ഭഗവാന്‍ കൃഷ്ണനാണ് ഇതിന് പിന്നിലെന്ന് കിംവദന്തി പരക്കുന്നതുമാണ് കഥ.

മമ്മൂട്ടിയെ നായകനാക്കി കേരള വര്‍മ്മ പഴശ്ശിരാജ സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. വൻ തുക മുതൽമുടക്കി നിർമ്മിച്ച പഴശ്ശിരാജയുടേയും നിർമ്മാതാവ് ഗോകുലം ഗോപാലനായിരുന്നു.ഈ വർഷാവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും.