എജിയുടെ ഓഫീസിനെതിരെ ഹൈക്കോടതി പരാമര്‍ശം; പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് നല്‍കി

single-img
24 July 2015

Niyamasabha1തിരുവനന്തപുരം: എജിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് നല്‍കി.

അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ലെന്നും പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ് ഉചിതമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ പരമാര്‍ശിച്ചിരുന്നു. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു. ടി. തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായുള്ള ഇടപാടുകള്‍ ആശങ്കയുണ്ടാക്കുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിലപാടുകള്‍ ആശങ്കയിലാഴ്ത്തുന്നുവെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്.