അമേരിക്കയിലെ ലൂസിയാനയില്‍ സിനിമാ തിയറ്ററില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു

single-img
24 July 2015

2532_LuckyOliver-4685135-blog-firing_gunവാഷിംങ്ടണ്‍: ലൂസിയാനയിലെ ലാഫായെറ്റിലെ തിരക്കുള്ള സിനിമാ തിയറ്ററില്‍ തോക്ക് ധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

അന്‍പത്തിയെട്ട് വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍  ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

ട്രെയിന്റെക്ക് എന്ന സിനിമ കണ്ടുകൊണ്ടിരുന്നവരാണ് അക്രമിയുടെ തോക്കിനിരയായത്. സംഭവസമയത്ത് നൂറോളം പേര്‍ തിയറ്ററില്‍ ഉണ്ടായിരുന്നു.

അക്രമിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്രമി ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചത്.