വാട്ട്‌സ്ആപ്പിലൂടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നവർക്കെതിരെ ആശാ ശരത്ത്; നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

single-img
24 July 2015

asha-sarathകൊച്ചി: വാട്ട്‌സ്ആപ്പിലൂടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നതിന് എതിരെ പ്രമുഖ നടി ആശാശരത്ത്  കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അടുത്തിടെ ആശശരത്തിന്റെതെന്ന് പറഞ്ഞ് ചില വീഡിയോകള്‍ പ്രചരിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. പോലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ആശാശരത്ത് പ്രതികരിച്ചു.

ഇതിന് മുന്‍പ് ഇത്തരത്തില്‍ വിവിധ സീരിയല്‍ നടിമാരുടെ ചിത്രങ്ങള്‍ ചോര്‍ന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.