സെല്‍ഫി മോഷ്ടാവിന് പണിയായി;മോഷ്ടാവിനെ പോലീസ് തിരയുന്നു

single-img
24 July 2015

Thiefലോസാഞ്ചലസ്: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കണ്ട മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത മോഷ്ടാവിനെ പോലീസ് തേടുന്നു. ലോസാഞ്ചലസിനു സമീപത്തെ വീട്ടിലാണ് സംഭവം. ഫോണിലെ സെല്‍ഫിയില്‍ പതിഞ്ഞ യുവാവിന് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

വീട്ടുകാരെല്ലാം  പുറത്തുപോയ അവസരത്തില്‍  വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് അവിടെ മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി. റെക്കാഡിംഗ് മോഡല്‍ ഫോണാണെന്ന വിവരം അറിയാതെ കള്ളന്‍ മൊബൈല്‍ സ്പര്‍ശിക്കുകയും അയാളുടെ ദൃശ്യവും ഫോണില്‍ പതിയുകയും ചെയ്തു.

ഇതിനിടെ കള്ളന്റെ സെല്‍ഫി ഫോണില്‍ നിന്ന്  യുവതിയുടെ കൂട്ടുകാരിയുടെ
മൊബൈലിലുമെത്തി. ഫോണ്‍ മോഷണംപോയ കാര്യം ശ്രദ്ധയില്‍പെട്ട കൂട്ടുകാരി  ദൃശ്യം പോലീസിന്  കൈമാറുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും  പോലീസ് അറിയിച്ചു.