പ്രതിഷേധക്കാര്‍ക്കു നേരെ തോക്കും ട്രാക്ടറുമായി ഭൂമാഫിയ നേതാവിന്റെ ഭാര്യ

single-img
24 July 2015

tractലക്‌നോ: ഭൂമി കയ്യേറാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചവര്‍ക്കിടയിലേക്ക് അരയില്‍ തോക്കുതിരുകിയ സ്ത്രീ ട്രാക്ടര്‍ ഓടിച്ചുകയറ്റി. ഭൂമാഫിയ നേതാവിന്റെ ഭാര്യയാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ട്രാക്ടര്‍ തട്ടി ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നിലാണ് സംഭവം.

ക്രിസ്ത്യന്‍ മിഷണറി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറാനുള്ള നീക്കത്തിനെതിരെ ഏതാനും ദിവസമായി ഇവിടെ പ്രതിഷേധം നടന്നുവരുന്നുണ്ട്.  ഇവര്‍ക്കിടയിലേക്ക് സ്ത്രീ ട്രാക്ടര്‍ ഓടിച്ചെത്തുകയായിരുന്നു.

കോമ്പൗണ്ടില്‍ ഉണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. പൊലീസിനേയും മജിസ്‌ട്രേറ്റിനേയും വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഏറെ വൈകി പൊലീസ് എത്തിയെങ്കിലും വി.ഐ.പി പരിവേഷത്തില്‍ കാറിലാണ് സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.