എ.ജിയെ വിമർശിച്ച ജഡ്ജിക്കെതിരെ മന്ത്രി കെ.സി.ജോസഫ്;ജ‌ഡ്ജിയുടെ പരാമർശം ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കന്റെ ഓരിയിടൽ

single-img
24 July 2015

kcതിരുവനന്തപുരം: എജിയെ വിമർശിച്ച ഹൈക്കോടതി ജഡ്‌ജി അലക്സ‌ാണ്ടർ തോമസിനെതിരെ  മന്ത്രി കെ.സി.ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അറ്റോർണി ജനറലിലെ വിമർശിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എന്ത് അവകാശമാണുള്ളതെന്ന ജഡ്ജിയുടെ പരാമർശം നിയമങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ തെളിവാണെന്നും ജോസഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത കേസിൽ ഒരു കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാൻ അലക്സാണ്ടർ തോമസിന് എന്താണ് അവകാശം?​ കമന്റ് പറഞ്ഞവരുടെ പൂർവകാല ചരിത്രം നോക്കിയാൽ അവർ പറയുന്നതിൽ അത്ഭുതമില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടു പോയാൽ കുറ്റപ്പെടുത്താൻ കഴിയുമോ എന്നും ജോസഫ് ചോദിക്കുന്നു.