ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രിയെ സർക്കാർ വിശുദ്ധനാക്കി: പ്രതിപക്ഷ നേതാവ് വി.എസ്

single-img
23 July 2015

18tvcgn03_VS_Re_19_1242346fബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിയെ വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ വിശുദ്ധനാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കെ.എം.മാണിയും എക്സൈസ് മന്ത്രി കെ.ബാബുവും ബാർ ഉടമകളുടെ കൈയിൽ നിന്നും പണം വാങ്ങിയെന്ന വിവരം നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാമെന്നും വി.എസ് പരിഹസിച്ചു.2015ലെ ധനവിനിയോഗ ബിൽ മാണി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കവെയാണ് വി.എസ് ഇക്കാര്യം ആരോപിച്ചത്.