തിരുവനന്തപുരം പള്ളിച്ചലിൽ മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ്

single-img
23 July 2015

oomenതിരുവനന്തപുരം പള്ളിച്ചലിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ്. സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് ചെരുപ്പേറുണ്ടായത്. സ്പീക്കർ എൻ. ശക്തനും മന്ത്രി എം.കെ മുനീറും വാഹനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഉദ്യോഗസ്ഥർ വാഹനത്തിനു ചുറ്റും ഇരുന്ന് സംരക്ഷണം ഒരുക്കി.

ചെരിപ്പോ മറ്റ് വസ്തുക്കളോ മന്ത്രിമാരുടെ ആരുടേയും ദേഹത്ത് കൊണ്ടില്ല. ചെരുപ്പേറിനെത്തുടര്‍ന്ന് പോലീസ് സി.പി.എം പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.