അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതം: ഹൈക്കോടതി

single-img
23 July 2015

high courtഅഡ്വക്കറ്റ് ജനറൽ ഓഫീസ് പ്രവർത്തനം നിർത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതിയുടെ വിമർശനം.ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് എ.ജിയുടെ ഓഫീസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. സോളാര്‍ കേസിന്റെ കാര്യത്തില്‍ മാത്രമാണ് ഇവര്‍ ആത്മാര്‍ത്ഥത കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട  നടത്തിയ റെയ്ഡുകളുടേയും നടപടികളുടേയും വിവരങ്ങള്‍ ഹാജരാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഹാജരാക്കാതിരുന്നതാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ പ്രകോപിപ്പിച്ചത്.120 സർക്കാർ അഭിഭാഷകർ ഉണ്ടായിരുന്നിട്ടും സർക്കാരിന്റെ കേസ് നടത്തിപ്പ് കാര്യക്ഷമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങൾ യഥാസമയം ലഭിക്കുന്നില്ല. ജോലി ചെയ്യാൻ പ്രാപ്തരായ ഗവ. പ്ലീഡർമാരെ നിയമിക്കുന്നില്ല എന്ന് കോടതി പറഞ്ഞു.

രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചിരുന്നെങ്കില്‍ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തിയിരുന്നേനേയെന്നും കോടതി പറഞ്ഞു. അറ്റോര്‍ണി ജനറിലെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ല എന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു.അതേ സമയം എജി ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.ഓഫീസിന്റെ പ്രവർത്തനത്തിൽ പൂർണ വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.