അതിര്‍ത്തി കടന്നെത്തുന്ന പഴവും പച്ചക്കറിയും ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കണ്ടായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

single-img
23 July 2015

img_5155

അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വിഷം കഴിക്കണ്ടായെന്ന് ജനങ്ങള്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ സമ്മതിക്കില്ല. അതിര്‍ത്തി കടന്നെത്തുന്ന പഴവും പച്ചക്കറിയും ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കണ്ടായെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുയാണ്. ജൂലായ് 15 മുതല്‍ പച്ചക്കറി വണ്ടികള്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കത്തിന് ദയനീയ പരിസമാപതിയാണ് കുറിച്ചിരിക്കുന്നത്.

കാരണം വ്യക്തമാക്കാതെയാണ് പച്ചക്കറിവണ്ടികള്‍ തടയേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന നടത്താനുള്ള നീക്കത്തിനെതിരെ കീടനാശിനി ഉത്പാദകര്‍ രംഗത്തെത്തിയതും ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് കേരളത്തിന് മുന്നറിയിപ്പുനല്‍കുംവിധം പ്രസ്താവനയിറക്കിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ സഹാചരയത്തിലാണ് അമ്പരപ്പുണ്ടാക്കുന്ന വിധമുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പുതിയ നീക്കങ്ങള്‍.
മാരക കീടനാശിനികളടങ്ങിയ പച്ചക്കറികള്‍ മകരളത്തിലെത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചെക് പോസ്റ്റുകള്‍ വഴി വരുന്ന പച്ചക്കറികള്‍ ഈ മാസം 15മുതല്‍ കര്‍ശനപരിശോധനയ്ക്ക വിധേയമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചെക്‌പോസ്റ്റിലെ പരിശോധനയ്‌ക്കെതിരെ കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ്പ് കെയര്‍ ഫൗണ്ടേഷന്‍ രംഗത്തുവരികയും സ്തുതകള്‍ മനസ്സിലാക്കാതെയാണ് അന്യസംസ്ഥാനപച്ചക്കറികളില്‍ അമിതമായി കീടനാശിനിയുണ്ടെന്ന നിലപാട് ഭക്ഷ്യസുരക്ഷാവകുപ്പ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം ഉയര്‍ത്തുകയും ശചയ്തു. ഈ നടപടി ഉപേക്ഷിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മകരളത്തിന് നല്‍കാന്‍ അവര്‍ തയ്യാറായി.

ഈ സംഭവങ്ങള്‍ക്കിടയിലാണ് പച്ചക്കറി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന മുന്‍നിലപാട് തിരുത്തി അന്യസംസ്ഥാനത്തുനിന്നെത്തുന്ന പച്ചക്കറിവണ്ടികള്‍ തടയേണ്ടെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിനു കാരണമായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റെന്തക്കെയോ ആണ്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 80 തസ്തികകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നുണ്ട്.