സി.പി.എം പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും ബക്കറ്റ് പിരിവ് ഒഴിവാക്കി ഇനി ചിട്ടി നടത്തും

single-img
23 July 2015

CPIM_social_media

ബക്കറ്റ് പിരിവ് സി.പി.എം ഉപേക്ഷിക്കുന്നു. പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ചിട്ടി നടത്തി ഫണ്ട് ശേഖരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പാര്‍ട്ടി പയ്യന്നൂരിലാരംഭിച്ച ചിട്ടി നടത്തിപ്പിലൂടെ പുതിയ മാതൃക പ്രാര്‍വ്വതികമായിരിക്കുകയാണ്.

പയ്യന്നൂരില്‍ പ്രവര്‍ത്തകര്‍ പ്രതിയായ കേസിന്റെ നടത്തിപ്പിനും ഇ.എം.എസ്. പഠനകേന്ദ്രനിര്‍മാണത്തിനുമായാണ് പാര്‍ട്ടി ചിട്ടി നടത്തിപ്പിലേക്ക് തിരിഞ്ഞത്. പ്രതിമാസം 1000 രൂപ അടവുള്ള 31 മാസം കൊണ്ട് പൂര്‍ത്തിയാകുന്ന ചിട്ടി പാര്‍്ടി ഏര്യകമ്മിറ്റിയുടെ കീഴിലാണ് നടത്തുന്നത്. ിതിനെ തുടര്‍ന്ന് പഠനകേന്ദ്രത്തിനായുള്ള മൂന്നുനിലക്കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.

ചിട്ടിയില്‍ കുറി കിട്ടാത്തവര്‍ക്കു 31 മാസത്തിനുശേഷം 30,000 രൂപ നല്‍കുകയാണ് ചെയ്യുക. നറുക്കു വീണവര്‍ തുടര്‍ന്നു മാസവരി അടയ്‌ക്കേണ്ടതില്ല. ചിട്ടിയില്‍ ആയിരക്കണക്കിനാളുകള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും 31 പേര്‍ക്കേ നറുക്കു വീഴുള്ളു. കുറിയുടെ അഞ്ച്, 10, 15, 20, 25 മാസങ്ങളിലാണു സമ്മാനനറുക്കെടുപ്പ്. ഇതില്‍ ഇരുചക്രവാഹനമാണു സമ്മാനം. 31മത് മാസം കുറി തീരുമ്പോള്‍ മെഗാ നറുക്കെടുപ്പുസമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ ലഭിക്കുകയും ചെയ്യും.

പിരിവുതുക ബാങ്കില്‍ നിക്ഷേപിച്ചു കിട്ടുന്ന പലിശയും ഇ.എം.എസ്. പഠനകേന്ദ്രത്തിനു ലഭിക്കും. ചിട്ടിയില്‍ 10,000 പേര്‍ ചേര്‍ന്നാല്‍ പാര്‍ട്ടിക്ക് ആദ്യമാസംതന്നെ ഒരുകോടി രൂപ ലാഭം കിട്ടുമെന്നുള്ളതാണ് സത്യം. ഈ തുക ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം പലിശയിനത്തില്‍ ഒരുലക്ഷം രൂപയോളം കിട്ടുകയും പിന്നീടുള്ള ഓരോമാസത്തെയും നിക്ഷേപംകൂടിയാകുമ്പോള്‍ പലിശയിനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുകയും ചെയ്യും.

ഏരിയാ കമ്മറ്റിക്കു കീഴിലുള്ള ബ്രാഞ്ചുകള്‍ക്കാണു ചിട്ടിയില്‍ ആളെച്ചേര്‍ക്കാനും പണം പിരിക്കാനുമുള്ള ചുമതല. പിരിച്ചെടുക്കുന്ന പണത്തിനു കമ്മീഷനും നല്‍കും. ഏരിയാ കമ്മറ്റിക്കു കീഴിലുള്ള പരമാവധി പാര്‍ട്ടി കുടുംബങ്ങളെയും ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, പ്രവാസികള്‍ എന്നിവരെയും അംഗങ്ങളായി ചേര്‍ക്കാനും രബാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.