അര്‍ദ്ധസൈനിക വിഭാഗത്തില്‍ ആകെയുള്ളത് രണ്ടു ശതമാനം വനിതാ പ്രാതിനിധ്യം; അതില്‍ ആത്മഹത്യ ചെയ്‌തവര്‍ 40 ശതമാനം

single-img
23 July 2015

bsfന്യൂഡല്‍ഹി: വെറും രണ്ടു ശതമാനം വനിതാ പ്രാതിനിധ്യമുള്ള അര്‍ദ്ധസൈനിക വിഭാഗത്തില്‍ 40 ശതമാനം പേര്‍ ആത്മഹത്യ ചെയ്‌തെന്ന്‌ റിപ്പോര്‍ട്ട്‌. സിആര്‍പിഎഫ്‌, സിഐഎസ്‌എഫ്‌, ബിഎസ്‌എഫ്‌ തുടങ്ങിയ സൈനിക വിഭാഗങ്ങളില്‍ 2014 ല്‍ കൊല്ലപ്പെട്ട 175 പേരില്‍ 73 പേരും സ്‌ത്രീകളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്യൂറോ ഓഫ്‌ പോലീസ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌, നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ്‌ ഈ വിവരമുള്ളത്‌. സൈനിക വിഭാഗത്തിലെ 41.7 ശതമാനം വനിതകള്‍ കഴിഞ്ഞ തവണ ആത്മഹത്യ ചെയ്‌തവരിലുണ്ട്‌. പുരുഷ സൈനികരേക്കാള്‍ കുടുതല്‍ മാനസീക പീഡനം സ്‌ത്രീ സൈനികര്‍ നേരിടുന്നുണ്ട്‌ എന്നതാണ്‌ ഇതിലൂടെ വ്യക്‌തമാകുന്നത്‌.

വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളാണ്‌ സൈനിക സ്‌ത്രീകളിലെ ഏറിയകൂറ്‌ ആത്മഹത്യയ്‌ക്കും കാരണമായി കണക്കാക്കുന്നത്‌. വൈവാഹിക നിലയുമായി ബന്ധപ്പെട്ട്‌ രേഖപ്പെടുത്തപ്പെട്ട 45 കേസുകളില്‍ 24 പേര്‍ സ്‌ത്രീകളായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌ ആറു പേരായിരുന്നു. വിവാഹ കടബാധ്യത, സ്‌ത്രീധനം തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ആത്മഹത്യ ചെയ്‌തത്‌ 43 ശതമാനവുമായിരുന്നു.