ചൈനയില്‍ യുവതി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കുക്കറിലിട്ട്‌ വേവിച്ചു

single-img
23 July 2015

karaoke-waitress-murderബീജിംഗ്‌: ചൈനയില്‍ ജീവനക്കാരി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കുക്കറിലിട്ട്‌ വേവിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ സംഭവം. വാങ്ങ്‌ എന്ന യുവതി ഇപ്പോള്‍ പോലീസ കസ്‌റ്റഡിയിലാണ്‌.

ജിലിങ്ങിലെ കെടിവി ബാറിലെ ജീവനക്കാരിയാണ്‌ അടുക്കളക്കത്തിയുപയോഗിച്ച്‌ തന്റെ സഹപ്രവര്‍ത്തകനെ വകവുത്തിയത്‌. കൊല നടത്തിയ ശേഷം അവര്‍ മൃതദേഹത്തിന്റെ തലയും കൈകളും വെട്ടിമാറ്റി. തുടര്‍ന്ന് ഇരയുടെ രക്‌തം പുരണ്ട വസ്‌ത്രങ്ങളും ശരീരഭാഗങ്ങളും കുക്കറിലിട്ട്‌ വേവിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ഇരുപതുവയസ്സുളള വാങ്ങും സഹപ്രവര്‍ത്തകനും ബാറിന്റെ ഒരു മുറിയിലാണ്‌ താമസിച്ചുവന്നിരുന്നത്‌. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ പോലീസധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്‌.