ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി നായകന്‍

single-img
23 July 2015

Kohliന്യൂഡല്‍ഹി: ആഗസ്റ്റ് 12ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ്  ടീമിലേക്ക് തിരിച്ചു വന്നു. മലയാളി താരം സഞ്ജു.വി. സാംസണ്‍ ടെസ്റ്റ് ജഴ്‌സിയില്‍ അരങ്ങേറാന്‍ ഇനിയും കാത്തിരിക്കണം. രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിലനിര്‍ത്തി.

ടീം വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ്, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്ങ്, അശ്വിന്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര.