ബെംഗളൂരു സ്‌ഫോടനക്കേസ്; അബ്ദുനാസര്‍ മഅ്ദനിയുടെ വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

single-img
23 July 2015

madani-case.transfer_ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുനാസര്‍ മഅ്ദനിയുടെ വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജാമ്യ വ്യവസഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നാല് വര്‍ഷമായി വിചാരണ തുടരുന്ന കേസില്‍ ബാക്കിയുള്ള 90 സാക്ഷികളെ രണ്ട് മാസത്തിനകം വിസ്തരിക്കുമെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ മഅ്ദനിയുടെ ജാമ്യഹര്‍ജി അട്ടിമറിക്കാനുള്ള നീക്കമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. വിചാരണ അനന്തമായി നീളുന്നുവെന്ന് കാണിച്ചാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. നേരത്തെയും കര്‍ണ്ണാടക സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല.