പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയേക്കും

single-img
23 July 2015

parlimentന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും. 20ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് ചര്‍ച്ചയായത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സബ്സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പാണുള്ളത്.  ഇതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്‍റ് കോംപ്ളക്സിലെ ഫുഡ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം തീരുമാനമെടുക്കും. എ.പി ജിതേന്ദര്‍ റെഡ്ഢി അധ്യക്ഷനായ കമ്മിറ്റിയില്‍ ലോക്സഭയില്‍ നിന്ന് 10 പേരും രാജ്യസഭയില്‍ നിന്ന് അഞ്ചുപേരുമാണുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സബ്സിഡിയിനത്തില്‍ അറുപതിലേറെ കോടി രൂപയാണ് സര്‍ക്കാറിന് ചെലവഴിക്കേണ്ടിവന്നിട്ടുള്ളത്.