ഒളികാമറയില്‍ കുടുങ്ങിയ ഉത്തരാണ്ഡ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

single-img
23 July 2015

harish-rawat_350_031112021946ഡെറാഡൂണ്‍: ഒളികാമറയില്‍ കുടുങ്ങിയ ഉത്തരാണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. മദ്യവ്യാപാര ലൈസന്‍സ് അനുവദിക്കുന്നതിന് ഇദ്ദേഹം കൈക്കൂലി ചോദിക്കവെ ഒളികാമറയില്‍ കുടുങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുഹമ്മദ് ഷാഹിദ് ഇടനിലക്കാരോട് ലൈസന്‍സ് നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ ബി.ജെ.പിയാണ് പുറത്തുവിട്ടത്.

ലളിത് മോദി വിഷയത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി ബുധനാഴ്ച ഒളികാമറ വിഷയം ഉന്നയിച്ചാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നേരിട്ടത്.

ഒളികാമറ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ മുഹമ്മദ് ഷാഹിദിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. ഷാഹിദിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.