ഐസിസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്ന 39 ഇന്ത്യക്കാരും സുരക്ഷിതർ : സഹമന്ത്രി വി.കെ. സിംഗ്

single-img
22 July 2015

download (1)ഇറാക്കിലെ മൊസൂളിൽ ഒരു വർഷത്തിലധികമായി ഐസിസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്ന 39 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. വിവിധ വൃത്തങ്ങളിൽ നിന്ന് ഇന്ത്യൻ അധികൃതർക്ക് ലഭിക്കുന്ന സൂചന ഇതാണെന്നും ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സിംഗ് ലോക്‌സഭയിൽ പറഞ്ഞു. വടക്കൻ ഇറാക്കിലെ മൊസൂളിൽ നിന്ന് കഴിഞ്ഞ വർഷം ജൂൺ 11നാണ് 39 ഇന്ത്യക്കാരെ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.