റെയില്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി:25ന് കോട്ടയം വഴി ഓടുന്ന ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സർവീസ് നടത്തും

single-img
22 July 2015

trainകോട്ടയം, ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിൽ വടക്കേക്കര റെയില്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 25ന് കോട്ടയം വഴി ഓടുന്ന ചില ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. അതേസമയം ആലപ്പുഴ വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.
16302 വേണാട് എക്‌സ്പ്രസ്, 16650 പരശുറാം എക്‌സ്പ്രസ്, 17229 ശബരി എക്‌സ്പ്രസ്, 12623 ചെന്നൈ മെയില്‍, 16526 ബെംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് 25ന് ആലപ്പുഴ വഴി സര്‍വീസ് നടത്തുക.

12626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനിലും 16382 കന്യാകുമാരി-മുംബൈ സി.എസ്.ടി. എക്‌സ്പ്രസ് ചങ്ങനാശ്ശേരി സ്റ്റേഷനിലും പിടിച്ചിടും.റദ്ദാക്കിയ പാസഞ്ചര്‍ തീവണ്ടികള്‍: 56381/56382 എറണാകുളം -കായംകുളം, 56379/56384 എറണാകുളം-ആലപ്പുഴ, 56377 ആലപ്പുഴ-കായംകുളം, 56380 കായംകുളം-എറണാകുളം.