കളി മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് :സഞ്ജു വി. സാംസൺ

single-img
22 July 2015

downloadസിംബാബ്‌വെ പര്യടനം തന്റെ കരിയറിലെ മികച്ച തുടക്കമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു വി. സാംസൺ. മത്സരം കടുത്തതായിരുന്നുവെന്നും സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. കളി മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിംബാബ്‌വെ പര്യടനത്തിനു ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സഞ്ജു വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.