സല്യൂട്ട് വിവാദം :എ.ഡി.ജി.പി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്

single-img
22 July 2015

downloadസല്യൂട്ട് വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് നോട്ടീസ് നല്‍കിയത്. ചെന്നിത്തല പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ സല്യൂട്ട് ചെയ്യാത്തതിന് കാരണം വിശദമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സല്യൂട്ട് ചെയ്യാതിരുന്ന സംഭവത്തിൽ നടപടി എടുക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിംഗിന്റെ  നടപടി പൊലീസ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്നും ജനപ്രതിനിധികളെ ബഹുമാനിക്കേണ്ടത് പൊലീസുകാരുടെ ഉത്തരവാദിത്തമാണെന്നും നോട്ടീസിൽ മുഖ്യമന്ത്രി വ്യക്തമാക്കി.തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ പോലീസ് പാസിംഗ് ഔട്ട് പരേഡിന് ആഭ്യന്തര മന്ത്രി എത്തിയപ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തില്ലന്നതാണ് വിവാദം.