ത്രിവർണ്ണ പതാകയ്ക്ക് 68 വയസ്

single-img
22 July 2015

640px-Flag_of_India.svgനമ്മുടെ ദേശീയ പതാകയുടെ ജനനം അറുപത്തിയേഴ് വര്ഷകങ്ങള്ക്ക് മുമ്പ് ഇതുപോലൊരു ജൂലൈ 22നാണ്. സ്വതന്ത്ര്യ സമര സേനാനിയും മികച്ച ഡിസൈനറുമായ പിങ്കാളി വെങ്കയ്യയാണ് ത്രിവര്ണത പതാകയുടെ രൂപകല്പമന നിർവഹിച്ചത്. 1947ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയ പതാകയായി 1947 ആഗസ്ത് 15മുതല്‍ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായും പിന്നീട് ത്രിവര്ണ്ണ പതാകയായും മാറി.

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്റെ ഔദ്യോഗിക പതാകയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ് ഇന്ന് കാണുന്ന ദേശീയ പതാക. കോണ്ഗ്ര്സിന്റെ പതാകയില്‍ നിറങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത് ഇന്ത്യയിലെ മത വിഭാഗങ്ങളെയായിരുന്നു.എന്നാൽ 1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്.

wagah-borderഇന്ത്യയുടെ ദേശീയപതാകയിലെ കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്

ത്രിവർണ്ണ പതാകയുടെ നിറം, നിർമ്മാണം,പ്രദര്ശനം, വലിപ്പം, അനുപാതം എന്നിവയില്‍ കര്ശനമായ നിയമങ്ങളാണ് നില നില്ക്കുരന്നത്. പതാകയുടെ കൈകാര്യത്തില്‍ വരുത്തുന്ന വീഴ്ച പിഴവോ തടവോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. 2002വരെ ത്രിവര്ണ‍ പതാക പൊതു ജനങ്ങള്ക്ക്റ നിശ്ചിത ദിവസങ്ങളിലൊഴികെ പ്രദര്ശിുപ്പിക്കുന്നതിന് വിലക്കുണ്ടായിരുന്നു. നവീന്‍ ജിണ്ടാല്‍ എന്ന വ്യവസായി ഇതിനെതിരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പതാകയുടെ അന്തസ്സിന് കോട്ടം തട്ടാത്ത വിധത്തില്‍ പ്രദര്ശിടപ്പിക്കാനുള്ള അനുമതി ലഭിച്ചത്. പതാകയുടെ കൈകാര്യങ്ങള്ക്കാരയി ഇന്ത്യന്‍ പതാക നിയമം എന്നപേരില്‍ പ്രത്യേക നിയമവും പ്രാബല്യത്തില്‍ വരുത്തിട്ടുണ്ട്