സംസ്ഥാനത്ത് മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതില്‍ ആശങ്കപ്പെട്ട് ബി.ജെ.പി പ്രമേയം

single-img
22 July 2015

bjp....

സംസ്ഥാനത്ത് മുസ്ലീങ്ങളുടെ എണ്ണം കൂടുന്നതില്‍ ആശങ്കപ്പെട്ട് ബി.ജെ.പി പ്രമേയം. വോട്ടിംഗ് നില മെച്ചപ്പെടുത്തുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റുകയാണെന്നും തീവ്രാദ സംഘടനകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയാണെന്നും പ്രമേയത്തില്‍ ബി.ജെ.പി ആരോപിക്കുന്നു.

സിനിമാ താരം സുരേഷ്‌ഗോപി എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ അനുവാദമില്ലാതെ കയറിയതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കി വിട്ട സംഭവത്തില്‍ സുരേഷ്‌ഗോപിക്ക് അനുകൂലമായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ബി.ജെ.പി മനതൃത്വം വ്യക്തമാക്കി. ഇീ വിഷയത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ ഇടപെട്ട് എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമായിരുന്നുവെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്.

ജി സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ സമ്മേളന ഹാളില്‍നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് ബിജെപി ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ചിരുന്നു.