കരുനാഗപ്പള്ളിയിൽ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് അഞ്ചു മരണം

single-img
22 July 2015

accident-logo3കൊല്ലം:കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കരുനാഗപ്പള്ളി വവ്വാകാവില്‍ അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

ആലങ്കോട് സാജിത, മക്കളായ ഷാമിന (19), ആലിഫ് (15) അജ്മല്‍ (4), ഡ്രൈവര്‍ നബീല്‍ എന്നിവരാണ് മരിച്ചവര്‍.ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാറും പാലക്കാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.