പ്രഷർ കുക്കറിനുള്ളിൽ ഐഫോൺ കടത്തിയ ആമസോൺ ജീവനക്കാരൻ അറസ്റ്റിൽ

single-img
22 July 2015

pramod-bhambleമുംബൈ: ആമസോണില്‍ നിന്നും ലക്ഷങ്ങളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കടത്തിയ ജീവനക്കാരന്‍ പിടിയില്‍. മുംബൈ ഉല്ലാസ് നഗര്‍ സ്വദേശിയായ 21കാരന്‍ പ്രമോദ് ഭാംബിലാണ് അറസ്റ്റിലായത്. ആമസോണിന്റെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു പ്രമോദ്.

കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവിടുത്തെ ജീവനക്കാരനായിരുന്നു പ്രമോദ്. ഉപഭോക്താക്കള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്ന ജോലിയായിരുന്നു പ്രമോദിന്. വിവിധ പേരുകളില്‍ പ്രമോദ് തന്നെ പ്രഷര്‍ കുക്കറുകള്‍ ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ കുക്കറിന് പകരം പായ്ക്കറ്റുകളില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ നിറച്ചായിരുന്നു പ്രമോദ് പായ്ക്ക് ചെയ്തിരുന്നത്. സ്വന്തം അഡ്രസിലേയ്ക്കായിരുന്നു പായ്ക്കറ്റുകള്‍ ഇയാള്‍ എത്തിച്ചിരുന്നത്. എന്നാല്‍ കുക്കറുകള്‍ക്ക് പകരം വിലപിടിപ്പുള്ള ഐഫോണുകളും വാച്ചുകളുമായിരുന്നു ഇയാള്‍ കടത്തിയിരുന്നത്.

പായ്ക്കറ്റുകളുടെ ഭാരം കുക്കറിന് സമാനമാകാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ ആരോ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി വിതല്വാദി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രമോദിനെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും 8.31 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പോലീസ് കണ്ടെടുത്തു.