കാസര്‍കോട് പൂച്ചയുടെ ഫോട്ടോ വെച്ച് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച് രണ്ട് പേർക്കെതിരെ കേസ്

single-img
22 July 2015

Aadhar-Cardകാസര്‍കോട്: പൂച്ചക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച ഗൃഹനാഥനെതിരെ കേസ്.  കാസര്‍കോട് ജബീല്‍ മന്‍സിലിലെ അസീസ് അബ്ദുല്ലയാണ് പൂച്ചയുടെ പേരില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചത്.  പണി കൊടുക്കാമെന്നു വെച്ചത് അസീസ് അബ്ദുല്ലക്ക് തന്നെ പണിയാവുകയും ചെയ്തു.

സംഭവം കയ്യോടെ പിടികൂടിയ ബംഗളൂരു റീജ്യണല്‍ ആധാര്‍ കാര്‍ഡ് അഡീഷണല്‍ ഡയരക്ടര്‍ ഡി.എം ഗുജ്‌റാള്‍ കാസര്‍കോട് പൊലിസിന് പരാതി നല്‍കി. അസീസിനൊപ്പം കാസര്‍കോട് ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയിലെ ഓപ്പറേറ്റര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഈ മാസം 17നാണ് അസീസ് ആധാര്‍ കാര്‍ഡിനായി അപേക്ഷിച്ചത്. ബംഗളൂരുവിലെ ഓഫിസില്‍ നടന്ന പരിശോധനയിലാണ് പൂച്ചയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ഇരുവര്‍ക്കെതിരെയും കേസെടുത്ത് കാസര്‍കോട് പൊലിസ് അന്വേഷണം ആരംഭിച്ചു.