പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തെ ട്വിറ്ററിലൂടെ വിമര്‍ശിച്ച ബോളിവുഡ് നടി നേഹാ ഡൂപിയക്ക് നേരേ ‘മോഡി ഭക്തരുടെ’ ആക്രമണം

single-img
22 July 2015

Neha-Dhupiaപ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും ട്വിറ്ററിലൂടെ വിമര്‍ശിച്ച ബോളിവുഡ് നടി നേഹാ ഡൂപിയക്ക് നേരേ ‘മോഡി ഭക്തരുടെ’ ആക്രമണം. മഴ പെയ്യുമ്പോള്‍ നഗരമാകെ താറുമാറാകുന്നുവെന്നും നല്ല ഭരണമെന്നത് സെല്‍ഫി എടുക്കുന്നതും യോഗ ചെയ്യിപ്പിക്കുന്നതുമല്ലെന്നായിരുന്നു നേഹയുടെ ട്വിറ്റര്‍ വിമര്‍ശനം.

ഇതിന് പിന്നാലെ സംഘ് പ്രവര്‍ത്തകരും ‘മോഡി ഭക്തരും’ നേഹയ്ക്ക് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. നേഹയ്ക്ക് ആരാധന ‘പപ്പുവിന്റെ’ ക്യാംപെയ്‌നുകളോടാണെന്നും നേഹ ‘ആപ്റ്റാര്‍ഡ്’ (മാനസികരോഗിയായ എഎപിക്കാര്‍)  ആണെന്നുമൊക്കെയായിരുന്നു ട്വിറ്ററില്‍ വന്ന സന്ദേശങ്ങള്‍.