തടവുകാർക്ക് തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്നത് പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
22 July 2015

ramesh chennithalaതിരുവനന്തപുരം: തടവുകാർക്ക് തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്നത് പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വോട്ടവകാശം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം നിയമസഭയിൽ സബ്മിഷന് മറുപടി നല്‍കി.

തടവുകാരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. പത്തു വർഷം ശിക്ഷ പൂർത്തിയാക്കിയവരെ മോചിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. രാജീവ് ഗാന്ധി വധക്കേസിലെ സുപ്രീംകോടതി വിധിയാണ് ഇത് നടപ്പാക്കുന്നതിന് തടസം. സുപ്രീംകോടതിയിലെ ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.