ആനവേട്ടയില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് സൂചനയുള്ളതായി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
22 July 2015

THIRUVANCHOORതിരുവനന്തപുരം: ആനവേട്ടയില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് സൂചനയുള്ളതായി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്ത് നിന്നും വി.എസ്. സുനില്‍കുമാറാണ് ആനവേട്ട തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആനക്കള്ളന്‍മാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണന്നും ഐക്കരമറ്റം വാസുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു.

ആനവേട്ടക്കേസിലെ ഒന്നാംപ്രതി ഐക്കരമറ്റം വാസുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണ്. അന്വേഷണ സംഘം മഹാരാഷ്ട്രയിലത്തെിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.