ബാര്‍ കോഴ; മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്

single-img
22 July 2015

Babuതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേനയായ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് എറണാകുളം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ പോള്‍ അംഗീകരിച്ചു.

നേരത്തെ മാണിക്കും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ബിജു രമേശ് ആണ് കെ ബാബുവിനെതിരെയും ആരോപണം ഉന്നയിച്ചത്.  കെഎം മാണിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ ബാബുവിനെതിരെയും ആരോപണം ഉന്നയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് വിന്‍സന്‍ പോള്‍ വിജിലന്‍സ് എസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. താന്‍ നേരിട്ട് 50 ലക്ഷം രൂപ നല്‍കിയെന്നും ദൃക്‌സാക്ഷികളുണ്ടെന്നും ബിജു വിജിലന്‍സിന് മൊഴി നല്‍കിയെങ്കിലും ഇവ വിശ്വാസത്തില്‍ എടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. കേസില്‍ ബാബുവിനെതിരെ തെളിവു നല്‍കപ്പെടുമെന്ന് കരുതിയ ബാര്‍ ഉടമകള്‍ തെളിവു നല്‍കാന്‍ വിസമ്മതിച്ചതാണ് മന്ത്രിക്കെതിരായ ആരോപണം മാഞ്ഞുപോകാന്‍ ഇടയായത്.