കരുനാഗപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചു

single-img
22 July 2015

accident-logo3കൊല്ലം: കരുനാഗപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചു. ആലങ്കോട് സാജിത, മക്കളായ ഷാമിന (19), ആലിഫ് (15) അജ്മല്‍ (4), ഡ്രൈവര്‍ നബീല്‍ എന്നിവരാണ് മരിച്ചവര്‍.

ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ കാറും പാലക്കാട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മില്‍ വവ്വാക്കാവില്‍ വെച്ചാണ് കൂട്ടിയിടിച്ചത്. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.