പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം കത്ത് നല്‍കി

single-img
21 July 2015

download (1)പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തതും ജോര്‍ജിനെതിരായ തെളിവുകളായി ചേര്‍ത്തിട്ടുണ്ട്.