കോന്നി സംഭവം:ആര്യയുടെ മൃതദേഹം കോന്നിയിലെത്തിച്ചു

single-img
21 July 2015

download (2)കോന്നി സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ  ആര്യയുടെ മൃതദേഹം കോന്നിയിലെത്തിച്ചു. രാവിലെ പത്തുമണിയോടെയാണ്‌ ഒറ്റപ്പാലം എസ്‌.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ ആരംഭിച്ചത്‌. 20ല്‍ അധികം മുറിവുകളും മറ്റ്‌ പരിക്കുകളും ശരീര ഭാഗങ്ങളില്‍ കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ഫോറന്‍സിക്‌ വിഭാഗം മേധാവി ഷെയ്‌ഖ് ഹുസൈനാണ്‌ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. വിദേശത്തുള്ള ആര്യയുടെ പിതാവ്‌ എത്തിയശേഷം സംസ്‌കാരം വെള്ളിയാഴ്‌ച നടക്കും.പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കിയാണ്‌ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കിയത്‌.