ഇനിമുതല്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് മദ്യമില്ല

single-img
21 July 2015

Liquarജവാന്‍മാര്‍ക്കിടയില്‍ മദ്യപാനം മൂലമുള്ള രോഗങ്ങളും മരണങ്ങളും വര്‍ദ്ധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഅര്‍പിഎഫില്‍ മദ്യം നിരോധിച്ചു. 2013-2014 വര്‍ഷങ്ങളില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 29ലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദ്യഉപയോഗം മൂലമൂലമുളള രോഗങ്ങള്‍ മൂലം 2013ല്‍ 200ഓളം ജവാന്‍മാര്‍ മരിച്ചതായാണ് കണക്ക്. 2014ല്‍ 180ഓളം ജവാന്‍മാരും മരിച്ചതായി കണക്കുകള്‍ കാണിക്കുന്നു. മാത്രമല്ല മദ്യം മൂലം ആരോഗ്യപ്രശനങ്ങള്‍ നേരിടുന്ന ജവാന്‍മാര്‍ ഇതിലും കൂടുതലാണെന്നും ഇക്കാരണത്തലാണ് സേനക്കിടയില്‍ മദ്യം പൂര്‍ണ്ണമായി നിരോധിക്കുന്നതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ പ്രികാശ് മിശ്ര അറിയിച്ചു.

ഉത്തരവിനെ തുടര്‍ന്ന് സിആര്‍പിഎഫ് സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ക്യാന്റീനുകളിലും മദ്യം പൂര്‍ണ്ണമായി നിരോധിക്കുകയും സേനാംഗങ്ങള്‍ക്കുളള ക്വോട്ട പിന്‍വലിക്കുയും ചെയ്തിട്ടുണ്ട്. സിആര്‍പിഎഫ് ചടങ്ങുകളില്‍ പോലും മദ്യം ഉപയോഗിക്കണമെങ്കില്‍ ഡയറക്ടറേറ്റിന്റെ പ്രത്യേക ഉത്തരവ് നേടിയിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. മാത്രമല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സിആര്‍പിഎഫ് സേനാംഗങ്ങള്‍ നിര്‍ബന്ധമായും യോഗ പരിശീലിക്കണമെന്നും ഉത്തരവിലുണ്ട്.