പാർലമെന്റിൽ ബഹളം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
21 July 2015

parlimentന്യൂഡൽഹി: അഴിമതി ആരോപണങ്ങളെച്ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനിടെ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കം. മധ്യപ്രദേശില്‍ നിന്നുള്ള സിറ്റിങ് എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. എന്നാൽ ലളിത് മോഡി വിവാദം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തേ തുടര്‍ന്ന് രാജ്യക്ഷഭ രണ്ടുതവണ നിര്‍ത്തിവച്ചു.

ലളിത് മോദി വിവാദത്തിൽ രാജ്യസഭയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉയർത്തി. സുഷമ ലോക്‌സഭയിഷ വിശദീകരണം നൽകുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്ര്‌ലി പറഞ്ഞെങ്കിലും അംഗങ്ങൾ ശാന്തരായില്ല. തുടർന്ന് രണ്ടു മണിവരെ രാജ്യസഭ നിറുത്തിവച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും വിദേശകാര്യ മന്ത്രി സുഷമസ്വരാജും ഉൾപ്പെട്ട ലളിത് മോദി വിവാദം ആദ്യ ദിവസം തന്നെ രാജ്യസഭയിൽ ചർച്ചക്കെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു.