അഖിലേന്ത്യാ മെഡി. എന്‍ട്രസന്‍സ്:പര്‍ദ്ദ ഇട്ട് പരീക്ഷ എഴുതാന്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് അനുമതി

single-img
21 July 2015

39c537911392810303005.1b52ab5a.m_aiims+examകൊച്ചി: സിബിഎസ്ഇയുടെ അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയില്‍ പര്‍ദ്ദ ഇട്ട് പരീക്ഷ എഴുതാന്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഹൈക്കോടതി അനുമതി. മലപ്പുറം കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥിനികളാണ് സിബിഎസ്ഇയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.

ഈ വരുന്ന ശനിയാഴ്ചയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുമ്പോള്‍ മുഴുക്കൈ വസ്ത്രമോ ശിരോവസ്ത്രമോ ധരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം തങ്ങളുടെ മതവിശ്വാസത്തെ ഹനിക്കുന്നുവെന്നാണ്  വിദ്യാര്‍ഥിനികള്‍ കോടതിയെ അറിയിച്ചത്.

ഹൈക്കോടതി ഉത്തരവ്പ്രകാരം ഇവര്‍ക്ക് രണ്ടുപേര്‍ക്കു മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.