ഡ്രാക്കുളയുടെ നാട്ട്കാർക്ക് രക്തം നൽകാൻ മടി;രക്‌തത്തിനു ടിക്കറ്റ്‌ ഓഫറുമായി അധികൃതർ

single-img
21 July 2015

blood-bankബുച്ചറസ്‌റ്റ്: സംഗീത പരിപാടിയില്‍ ടിക്കറ്റ്‌ കിട്ടണമെങ്കില്‍ രക്തം നല്‍കണം. റൊമാനിയയിലെ ഒരു മ്യൂസിക്‌ ക്ലബ്ബാണ് തങ്ങളുടെ സംഗീത പരിപാടിയുടെ ടിക്കറ്റ്‌ ലഭിക്കുന്നതിന് രക്‌തം ധാനം ചെയ്യേണ്ടത്.

ഡ്രാക്കുളയുടെ നാട്ടുകാരെ രക്‌ത ദാനത്തിന് സജീവമാക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്‌. രാജ്യത്തെ 1.7 ശതമാനം ജനങ്ങള്‍ മാത്രമാണ്‌ രക്‌ദാനം നല്‍കുന്നത്‌. ‘പെ വിത്ത്‌ ബ്ലഡ്‌’ എന്നാണ്‌ പരിപാടിക്ക്‌ നല്‍കിയിരിക്കുന്ന പേര്‌. നാഷണല്‍ ബ്ലഡ്‌ ട്രാന്‍സ്‌ഫ്യൂഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ്‌ സംഗീത പരിപാടി നടത്തുന്നത്‌.

റോമാനിയിലെ 42 പ്രമുഖ നഗരങ്ങളിലായി പത്ത്‌ ദിവസം രക്‌തം ശേഖരണം നടക്കും. രക്‌തം നല്‍കുന്നവര്‍ക്ക്‌ ട്രാന്‍സില്‍വാനിയന്‍ നഗരത്തില്‍ നടക്കുന്ന ഇലക്‌ട്രിക്കല്‍ ഡാന്‍സിലേക്കുള്ള ടിക്കറ്റ്‌ ലഭ്യമാകും.