ഉച്ചയ്ക്കു രണ്ടു മുതല്‍ അഞ്ചുവരെ ഇനി ഔദ്യോഗിക ഉച്ചയുറക്കം;ഇന്ത്യയിൽ അല്ല സ്പെയിനിൽ
21 July 2015
മഡ്രിഡ്: സ്പെയിനിലെ അഡോര്‍ നഗരത്തില്‍ ഉച്ചയുറക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉച്ചയ്ക്കു രണ്ടു മുതല്‍ അഞ്ചുവരെയാണ് ഉറക്കത്തിനുള്ള സമയമായി പ്രഖ്യാപിച്ചിരിക്കുന്നത്. മേയറാണു പ്രഖ്യാപനം നടത്തിയത്.
കടകള്‍, ബാറുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഈ സമയത്ത് അടയ്ക്കും. ഈ സമയത്തു കുട്ടികള്‍ പുറത്തിറങ്ങിക്കളിച്ച് ഒച്ചയുണ്ടാക്കി മുതിര്‍ന്നവരുടെ ഉറക്കംകളയരുതെന്നും നഗരസഭാ അധികൃതര്‍ അഭ്യര്‍ഥിക്കുന്നു.
ഉച്ചയുറക്കത്തിന്റെ നാട് എന്നാണ് സ്പെയിന് അറിയപ്പെടുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് ഒരിടത്ത് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.