വിവാദങ്ങള്‍ പാര്‍ട്ടിയെ നാണക്കേടിലാക്കിയെന്ന് ബി.ജെ.പി എം.പി;അമിത് ഷാക്ക് ബി.ജെ.പി എം.പിയുടെ കത്ത്

single-img
21 July 2015

amith-shantha-kumar-ന്യൂഡല്‍ഹി: വിവാദങ്ങള്‍ പാര്‍ട്ടിയെ നാണക്കേടിലാക്കിയെന്ന് ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ശാന്തകുമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ച കത്തില്‍ പറയുന്നു. ശാന്തകുമാറിന്റെ പരാമര്‍ശം പാര്‍ലമെന്റ് വാര്‍ഷിക സമ്മേളനത്തില്‍ പ്രതിപക്ഷത്തിനെ നേരിടാന്‍ ഒരുങ്ങുന്ന സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

അടുത്തിടെയുണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്ന് അഴിമതി ഇല്ലാതാക്കാന്‍ എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കണം എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
വ്യാപം നിയമന കുംഭകോണക്കേസ് പാര്‍ട്ടിയെ നാണം കെടുത്തി. മറ്റുള്ളവരുടെ മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാറിന്റെ ഭാഗമായുള്ള നേതാക്കളെ നിരീക്ഷിക്കാന്‍ ഒരു സംവിധാനം വേണം.

രാജസ്ഥാന്‍ മുതല്‍ മഹാരാഷ്ട്ര വരെ ജനങ്ങള്‍ നമ്മുടെ നേരെ വിരല്‍ ചൂണ്ടുന്ന അവസ്ഥ വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ കഴിയാതായിട്ടുണ്ടെന്നും ശാന്തകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെയും മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെയെയും പരോക്ഷമായി വിമര്‍ശിച്ചാണ് ശാന്തകുമാര്‍ കത്ത് എഴുതിയിരിക്കുന്നത്.  അതേസമയം മോദിയുടെ ഗുജറാത്ത് മോഡല്‍ ഭരണത്തെ കത്തില്‍ ശാന്തകുമാര്‍ പ്രശംസിക്കുകയും ചെയ്തു.