വാങ്ങി മൂന്ന്‌ മാസത്തിനുള്ളില്‍ നിറം ഇളകിപ്പോയ മൊബൈല്‍ ഫോണ്‍ മാറ്റി നല്‍കിയില്ല; ഉപഭോക്‌താവിന്‌ 3000 രൂപ നഷ്‌ടപരിഹാവം നല്‍കാന്‍ വിധി

single-img
21 July 2015

Mobileകാസര്‍കോട്‌: വാങ്ങി മൂന്ന്‌ മാസത്തിനുള്ളില്‍ നിറം ഇളകിപ്പോയ മൊബൈല്‍ ഫോണ്‍ മാറ്റി കൊടുക്കാത്തതിന്‌ ഉപഭോക്‌താവിന്‌ 3000 രൂപ നഷ്‌ടപരിഹാവം നല്‍കാന്‍ വിധി. ജില്ല ഉപഭോക്‌തൃ നഷ്‌ടപരിഹാര ഫോറമാണ്‌ നഷ്‌ടപരിഹാരം വിധിച്ചത്‌. ഇതിന്‌ പുറമെ 2000 രൂപയായി കോടതി ചിലവും ഫോണിന്റെ വിലയായ 8000 രൂപയും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കനകപ്പള്ളിത്തട്ട്‌ ഇഞ്ചിക്കാലായിലെ ഇ.പ്രസീതാണ്‌ പരാതി നല്‍കിയത്‌. മുന്ന്‌ മാസം മുമ്പ്‌ ഇദ്ദേഹം വാങ്ങിയ ഫോണിന്റെ നിറമിളകിത്തുടങ്ങിയിരുന്നു. തുടര്‍ന്ന്‌ ഫോണ്‍ വാങ്ങിയ കടയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സര്‍വീസ്‌ സെന്ററില്‍ കൊണ്ടു പോകാനാണ്‌ കടയുടമ പറഞ്ഞത്‌. എന്നാല്‍ വാറന്റി ഉണ്ടായിട്ടും അവിടെ നിന്നും ഫോണിന്റെ കേടുപാട്‌ തീര്‍ക്കാതെ വന്നപ്പോഴാണ്‌ പ്രസീത്‌ ഉപഭോക്‌തൃ കോടതിയെ സമീപിച്ചത്‌. ഉത്തരവു കൈപ്പറ്റി 30 ദിവസത്തിനകം തുക നല്‍കണമെന്നാണ്‌ ഉത്തരവ്‌. ഉപഭോക്‌തൃ പരിഹാര ഫോറം