തമിഴ് നടന്‍ ബോബി സിംഹയും മലയാളി നടി രശ്മി മേനോനും വിവാഹിതരാകുന്നു

single-img
21 July 2015

boby-sinhaതമിഴ് നടന്‍ ബോബി സിംഹയും മലയാളി നടി രശ്മി മേനോനും വിവാഹിതരാകുന്നു. ഉറുമീന്‍ എന്ന ചിത്രത്തില്‍ നായിക-നായകന്മാരായി അഭിനയിക്കവെയാണ് ഇവര്‍ പ്രണയത്തിലായത്. അടുത്ത വര്‍ഷം ജനവരിയില്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതിച്ചതോടെ ആഗസ്റ്റില്‍ വിവാഹനിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരം എന്ന ചിത്രത്തിലെ വട്ടിരാജ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ബോബിസിംഹ.